EBM News Malayalam

സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന കൃഷ്ണ തുടക്കം കുറിച്ചത്

പഠനം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് താരപുത്രി സിനിമയില്‍ തുടക്കം കുറിച്ചത്. അഭിനയത്തിന് പുറമേ നൃത്തത്തിലും മികവ് തെളിയിച്ചാണ് അഹാന മുന്നേറുന്നത്. രാജീവ് രവി ചിത്രമായ സ്റ്റീവ് ലോപ്പസില്‍ അഞ്ജലി എന്ന കഥാപാത്രത്തെയാണ് അഹാന അവതരിപ്പിച്ചത്. അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയിരുന്നുവെങ്കിലും പിന്നീട് 3 വര്‍ഷത്തിന് ശേഷമാണ് അടുത്ത സിനിമയുമായി അഹാന എത്തിയത്.

2 വര്‍ഷത്തിന് ശേഷമാണ് അടുത്ത സിനിമയുമായി അഹാന എത്തിയത്. ടൊവിനോ തോമസ് നായകനായെത്തിയ റൊമാന്റിക് ചിത്രമായ ലൂക്കയില്‍ നിഹാരിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഗംഭീര പ്രതികരണവുമായി സിനിമ കുതിക്കുകയാണ്. അഹാന ശരിക്കും ഞെട്ടിച്ചുവെന്നും മലയാള സിനിമയിലെ നായികമാരുടെ ലിസ്റ്റിലേക്ക് ഈ താരപുത്രിയും ഇടം പിടിച്ചുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. സിനിമാലോകത്തുള്ളവരും താരപുത്രിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഭാവിയില്‍ ഇന്‍ഡസ്ട്രി ഭരിക്കുന്ന തരത്തിലേക്ക് താരം മാറുമെന്ന് ആരാധകര്‍ മാത്രമല്ല താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. മകളുടെ നേട്ടത്തില്‍ സന്തോഷിക്കുന്ന കൃഷ്ണകുമാര്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്.

നീണ്ട മുടിയുമായി നില്‍ക്കുന്ന ചിത്രമാണ് താരപുത്രി പോസ്റ്റ് ചെയ്തത്. അത് വിഗ്ഗല്ലെന്നും അത്രയും മുടിയുണ്ടായിരുന്നുവെന്നും അഹാന കുറിച്ചിട്ടുണ്ട്. ഇത്രയും മനോഹരമായ മുടി എന്തിനാണ് വെട്ടിയതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അത് വേണ്ടിയിരുന്നില്ലെന്ന തരത്തിലുള്ള കമന്റുകളും പുറത്തുവന്നിട്ടുണ്ട്. പതിനെട്ടാം പടിയിലെ ജോയ് യെ തന്നെ കെട്ടിക്കോളൂയെന്നും നിങ്ങള്‍ നല്ല മാച്ചാണെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. മാട്രിമോണിയിലൂടെ വരനെ തപ്പേണ്ട കാര്യമൊന്നുമില്ലെന്നും അല്ലാതെ തന്നെ മികച്ച ജീവിതം ലഭിക്കുമെന്നുമാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്.

Comments
Loading...