EBM News Malayalam

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ആദ്യം കത്തിക്കൊണ്ട് കഴുത്തറുത്തു : എന്നിട്ടും ദേഷ്യം മാറാതെ ചുറ്റികയെടുത്തു തലക്കടിച്ചു കൊലപ്പെടുത്തി

മുംബൈ : മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്തവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. വനിത (30) ആണ് ഭർത്താവിൻ്റെ ക്രൂരമർദ്ദത്തിൽ കൊല്ലപ്പെട്ടത്. മുംബൈയിലെ ശിർദി നഗറിലാണ് സംഭവം നടന്നത്. സംഭവത്തിൽ മുപ്പത്തിയഞ്ചുകാരനായ രൂപേഷ് ശ്യാംറാവു മോറയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്ഥിരം മദ്യപാനിയായ രൂപേഷ് മദ്യപിച്ച് വീട്ടിലെത്തിയതിനുശേഷം വീണ്ടും മദ്യപിക്കാനായി ഭാര്യയോട് പണം നൽകുവാൻ ആവശ്യപ്പെട്ടു. എന്നാൽ ഭാര്യയായ വനിത ഭർത്താവിൻ്റെ ആവശ്യം അംഗീകരിച്ചില്ല. ഇതിനെ തുടർന്ന് ഇരുവരും വഴക്കിട്ടു . വഴക്കിനിടെ ഭർത്തായായ രൂപേഷ് കത്തിക്കൊണ്ട് ആദ്യം ഭാര്യയുടെ കഴുത്തറുത്തു. എന്നിട്ടും ദേഷ്യം മാറാതെ ചുറ്റികയെടുത്തു തലക്കടിച്ചു കൊലപ്പെടുത്തിയെന്നും പൊലീസ് പറയുന്നു.

ഇതിന് ശേഷം ഇയാൾ ഒരു ഓട്ടോയിൽ കയറി വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിന് മുമ്പ് അയൽവാസിയ വിളിച്ച് ഭാര്യയെ മരണപ്പെട്ട കാര്യം പറഞ്ഞു. ഉടനെ തന്നെ അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി രൂപേഷ് ശ്യാംറാവു മോറയെന്നു കണ്ടെത്തിയത്.

എട്ട് വർഷം മുമ്പാണ് രൂപേഷും വനിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത് . അന്നു മുതൽ രൂപേഷിൻ്റെ സ്ഥിരം മദ്യപാനത്തെ തുടർന്ന് വീട്ടിൽ കലഹം പതിവായിരുവെന്നും അയൽവാസികൾ പൊലീസിനോട് പറഞ്ഞു.

Comments are closed.