EBM News Malayalam

പാക് ശ്രമത്തിനെ നിശിതമായി വിമര്‍ശിച്ച് അഫ്ഗാനിസ്ഥാന്‍

വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുടേതടക്കം പിന്തുണ സമ്മര്‍ദ്ദത്തിലൂടെ സ്വന്തമാക്കാന്‍ അഫ്ഗാന്‍ വിഷയത്തെ കാശ്മീരുമായി കൂട്ടിക്കെട്ടിയുള്ള പാക് ശ്രമത്തിനെയാണ് അഫ്ഗാനിസ്ഥാന്‍ നിശിതമായി വിമര്‍ശിച്ചത്.

കാശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ബാധിക്കുന്നത് അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങളെയായിരിക്കുമെന്ന് അമേരിക്കയിലെ പാക് സ്ഥാനപതി പറഞ്ഞിരുന്നു. എന്നാല്‍
കാശ്മീരില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തലയിടുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി.

എന്നാല്‍ ഇതിന് അതേ നാണയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് അമേരിക്കയിലെ അഫ്ഗാന്‍ സ്ഥാനപതിയായ റോയ റഹ്മാനി. കാശ്മീരില്‍ സംഭവിക്കുന്നത് ഇന്ത്യയും പാകിസ്ഥാനുമായുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്നും അതിനെ പര്‍വ്വതീകരിച്ച് അന്താരാഷ്ട്ര വിഷയമാക്കാനായി അഫ്ഗാനിസ്ഥാനെ ഇതിലേക്ക് വലിച്ചിടാനുള്ള പാക് നീക്കം മനപൂര്‍വ്വമാണെന്നും അവര്‍ പറഞ്ഞു.

അഫ്ഗാനുമായുള്ള അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ വിന്യസിക്കേണ്ടി വരുമെന്നാണ് പാക് പ്രതിനിധി അറിയിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാന് സുരക്ഷ ഭീഷണിയില്ലെന്നും എന്നാല്‍ പാകിസ്ഥാന്റെ പിന്തുണയോടെ അവിടെ നിന്നും എത്തുന്ന തീവ്രവാദി സംഘടനയാണ് തങ്ങള്‍ക്ക് ഭീഷണിയെന്നും വെറും പ്രസ്താവനയല്ല തീവ്രവാദികള്‍ക്കെതിരെ നടപടികളാണ് ആവശ്യമെന്നും അഫ്ഗാന്‍ പ്രതിനിധി തുറന്നു പറഞ്ഞു.

Comments
Loading...