EBM News Malayalam

എ എഫ് സി കപ്പ്; ചെന്നൈയ്ക്ക് സമനില

എ എഫ് സി കപ്പ് പ്ലേ ഓഫിന്റെ ആദ്യ പാദത്തില്‍ ചെന്നൈയിന്‍ എഫ് സിക്ക് സമനില. ഇന്ന് ശ്രീലങ്കയില്‍ വെച്ച്‌ നടന്ന പോരാട്ടത്തില്‍ കൊളംബോ എഫ് സിയെ ആയിരുന്നു ചെന്നൈയിന്‍ നേരിട്ടത്. മത്സരം ഗോള്‍ രഹിതമായി അവസാനിച്ചു. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ചെന്നൈയിനോ കൊളംബോ എഫ് സിക്കോ ഇന്ന് ആയില്ല. ഗോള്‍ പിറന്നില്ല എന്ന് മാത്രമല്ല ഗോളിനുള്ള അവസരങ്ങളും അധികം ഇന്ന് കൊളംബോയില്‍ ഉണ്ടായില്ല.

മലയാളി താരങ്ങളായ സി കെ വിനീതിനെയും മുഹമ്മദ് റാഫിയെയും ബെഞ്ചില്‍ ഇരുത്തി ആയിരുന്നു ഇന്ന് ചെന്നൈയിന്‍ മത്സരം ആരംഭിച്ചത്. ഇരുവരും രണ്ടാം പകുതിയില്‍ കളത്തില്‍ എത്തിയെങ്കിലും കാര്യമായ വ്യത്യാസം സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും ആയില്ല. അടുത്ത ആഴ്ച അഹമ്മദാബാദില്‍ വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുക. അന്ന് വിജയിച്ചാല്‍ മാത്രമെ ചെന്നൈയിന് എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ ആവുകയുള്ളൂ.

Leave A Reply

Your email address will not be published.