EBM News Malayalam

പരസ്യ പ്രചാരണം വലിയ സമ്മേളനങ്ങൾക്ക് 25 കേന്ദ്രങ്ങൾ

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലവും മറ്റു കോവിഡ് മാനദണ്ഡങ്ങളും ഉറപ്പാക്കി മാത്രമേ ജില്ലയിൽ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം പാടുള്ളൂവെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. വലിയ യോഗങ്ങളും പൊതുസമ്മേളനങ്ങളും ചേരുന്നതിന് നിലവിൽ 25 കേന്ദ്രങ്ങൾ ജില്ലയിൽ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇവിടെ മാത്രമേ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാവൂ എന്നും കളക്ടർ അറിയിച്ചു.

എല്ലാ നിയോജക മണ്ഡലങ്ങളിലും പൊതുസമ്മേളനങ്ങൾക്കും മറ്റു പൊതുപരിപാടികൾക്കും കേന്ദ്രങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. വർക്കല മൈതാനം പാർക്കിലാണു വർക്കല നിയോജക മണ്ഡലത്തിൽ വലിയ പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കാനായി ഇപ്പോൾ അനുവദിച്ചിട്ടുള്ളത്്. മാമം മുനിസിപ്പൽ ഗ്രൗണ്ട്, ആറ്റിങ്ങൽ ടൗൺ ഹാൾ എന്നിവയാണ് ആറ്റിങ്ങൽ മണ്ഡലത്തിലെ കേന്ദ്രങ്ങൾ.

മറ്റു മണ്ഡലങ്ങളിലെ കേന്ദ്രങ്ങൾ ഇവ: ചിറയിൻകീഴ് – ചിറയിൻകീഴ് ശങ്കര ഗ്രൗണ്ട്
നെടുമങ്ങാട് – നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാൾ
വാമനപുരം – പാലോട് പഞ്ചായത്ത് സ്റ്റേഡിയം, പാലോട് വൃന്ദാവൻ കൺവൻഷൻ സെന്റർ
കഴക്കൂട്ടം – ഗ്രീൻഫീൽഡ് സ്റ്റേഡിയം, എൽ.എൻ.സി.പി.ഇ. ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്‌സിറ്റി ഗ്രൗണ്ട്, എം.ജി. കോളജ് ഗ്രൗണ്ട്
വട്ടിയൂർക്കാവ് – വട്ടിയൂർക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ട്
തിരുവനന്തപുരം – ശ്രീമൂലം ക്ലബ്, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, സെൻട്രൽ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, മന്നം നാഷണൽ ക്ലബ്, മണക്കാട് ടോസ് അക്കാദമി നാഷണൽ കോളജ്.
അരുവിക്കര – വിതുര പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ
പാറശാല – പാറശാല പഞ്ചായത്ത് ഓഡിറ്റോറിയം, പള്ളിച്ചൽ പഞ്ചായത്ത് സ്റ്റേഡിയം
കോവളം – കോട്ടുകാൽ ചിന്നൻവിള കോളനി കമ്യൂണിറ്റി ഹാൾ, മരുതൂർക്കോണം സ്‌കൂൾ ഗ്രൗണ്ട്
നെയ്യാറ്റിൻകര – നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാൾ, ഡോ. ജി. രാമചന്ദ്രൻ മുനിസിപ്പൽ സ്റ്റേഡിയം

Comments are closed.