EBM News Malayalam

മനസ്സ് തുറന്ന് അടൂർ പ്രകാശ്

 

 

ആറ്റിങ്ങൽ: കെഎസ്‌യു വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് തുടക്കം കുറിച്ച അടൂർ പ്രകാശ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ട വെട്ടിപിടിച്ചാണ് കോൺഗ്രസ് രക്ഷട്രീയത്തിൽ പേരെടുത്തത്. അടൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കുത്തകയായ കോന്നി മണ്ഡലം അടൂർ പ്രകാശിലൂടെ യാണ് കോൺഗ്രസ് തിരിച്ചു പിടിച്ചത്.ഒരു തവണയല്ല തുടർച്ചയായി അഞ്ച് തവണയാണ് കോന്നി മണ്ഡലം തന്റെ കൈപ്പിടിയിൽ ഒത്തു ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി നിർദേശിച്ചപ്പോഴും അടൂർ പ്രകാശ് തിരഞ്ഞെടുത്തത് സിപിഐഎമ്മിന്റെ ഉരുക്ക് കോട്ടയായ ആറ്റിങ്ങലാണ് .
കേരളം മാത്രമല്ല രാജ്യം തന്നെ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ആയിരുന്നു ആറ്റിങ്ങൽ ലോക്സഭാ തെരഞ്ഞെടുപ്പ്. അവിടെയും തന്റെ വിജയചരിത്രം ആവർത്തിച്ച് സിപിഎമ്മിനെ മാത്രമല്ല കോൺഗ്രസ്സിനെയും ഞെട്ടിച്ച നേതാവാണ് അടൂർപ്രകാശ്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.