EBM News Malayalam

മിസൈൽ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ: സൗദി അറേബ്യ

28

റിയാദ്: അബഹ വിമാനത്താവളത്തില്‍ ബുധനാഴ്ച ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വിമാനത്താവളത്തിലെ ആഗമന ഹാളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയില്‍ നിന്ന് പുറത്തുവന്നത്. ആഗമന ഹാളില്‍ നില്‍ക്കുന്നവരുടെ തൊട്ടുമുന്നില്‍ സ്ഫോടനം നടക്കുന്നത് 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം.
വിമാനത്താവളത്തിന്റെ ആഗമന ടെര്‍മിനലില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ വിമാനത്താവളത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാക്കി പറഞ്ഞിരുന്നു. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.ഇവരില്‍ എട്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Reply

Your email address will not be published.