EBM News Malayalam

ഭാവി ജീവിതത്തെ ബാധിക്കുമെന്ന ഭയമുണ്ട്: നടി ഷാലു ശ്യാമു

1

ചെന്നൈ: തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് അഭിമുഖത്തിനിടെ നടി ശാലു ശ്യാമു വെളിപ്പെടുത്തിയത്. എന്നാല്‍ സംവിധായകന്റെ പേര് പറയാന്‍ നടി തയ്യാറായില്ല. ചിത്രത്തിന്റെ ഓഡിഷന് സാരിയുടുത്ത് വരാന്‍ എന്നോട് പറഞ്ഞിരുന്നു. അഡ്രസും പറഞ്ഞുതന്നു. സിനിമയില്‍ നല്ലൊരു കഥാപാത്രം കിട്ടണമെന്ന ആഗ്രഹത്തില്‍ അമ്മയെ വിളിച്ച് പറഞ്ഞ ശേഷമാണ് അങ്ങോട്ട് പോകാന്‍ ഇറങ്ങിയത്. എന്നാല്‍ അവിടെ എത്തിയപ്പോള്‍ അത് അയാളുടെ വീടാണെന്ന് മനസിലായി. ജ്യൂസ് കൊണ്ടുവന്ന് തന്നു. സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങളായിരുന്നു കൂടുതലും അയാള്‍ സംസാരിച്ചുകൊണ്ടിരുന്നത്. ചതി മനസിലായപ്പോള്‍ ഞാന്‍ വീട്ടില്‍ നിന്ന് വിളിക്കുന്നതായി പറഞ്ഞ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഷാലുവിന്റെ ഒരു ഡാന്‍സ് വീഡിയോ പ്രചരിച്ചിരുന്നു, ഇതിനെ കുറിച്ചും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഒരാള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങളായിരുന്നു അത്. വീഡിയോക്കെതിരെ വളരെ മോശമായ ഭാഷയില്‍ സൈബര്‍ ആക്രമണവുമുണ്ടായി. വിഡിയോ പ്രചരിക്കുന്നത് ഭാവി ജീവിതത്തെ ബാധിക്കുമെന്ന ഭയമുണ്ടെന്നും ശാലു പറയുന്നു.

Leave A Reply

Your email address will not be published.