EBM News Malayalam

റേഞ്ച് റോവർ സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യർ.

കൊച്ചി: റേഞ്ച് റോവര്‍ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്നാണ് വേലാര്‍. പൃഥ്വിരാജിനും ഫഹദ് ഫാസിലിനും പിന്നാലെ റേഞ്ച് റോവര്‍ വേലാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാര്‍ പുരോഗമനപരമായ ഡിസൈന്‍, സാങ്കേതികവിദ്യ, ആഢംബര ഫീച്ചറുകള്‍ ടച്ച്‌പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം (380ണ), ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലുണ്ട്.

പ്രീമിയം ലെതര്‍ ഇന്റീരിയറുകള്‍, ഫുള്‍ സൈസ് സ്‌പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്‌സ്, സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ ഫീച്ചറുകളും പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന ഈ ആഡംബര എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 72 ലക്ഷം രൂപ മുതലാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന വേലാറിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 201 കിലോമീറ്ററാണ് എന്ന പ്രത്യേകതയുമുണ്ട്.

Comments
Loading...