EBM News Malayalam

മകളെ കൊലപ്പെടുത്തിയ ശേഷം നടി ജീവനൊടുക്കി

മുംബൈ: മാറാത്തി ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന നടി പ്രദ്ന്യാ പാര്‍ക്കര്‍ മകള്‍ ശ്രുതിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മകളെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം പ്രദ്ന്യ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ശ്രുതി. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും അത് പ്രദ്ന്യയെ വല്ലാതെ സങ്കടത്തിലാഴ്ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

കുറച്ച് കാലങ്ങളായി സീരിയല്‍ രംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ഇവര്‍ ഭര്‍ത്താവിന്റെ സാമ്പത്തിക പ്രശ്നങ്ങളെയും സീരിയല്‍ രംഗത്ത് അവസരം കുറഞ്ഞതിനെയും തുടര്‍ന്ന് വിഷാദത്തിലായിരുന്നു. വെള്ളിയാഴ്ച രാവിലെ ജിമ്മില്‍ നിന്നും തിരികെ എത്തിയ ഭര്‍ത്താവ് പ്രശാന്ത് പ്രദ്ന്യയെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രദ്ന്യയുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. എന്നാല്‍ അതിലെ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സീരിയലുകള്‍ മാത്രമല്ല പുറമെ ഏതാനും മറാത്തി ചിത്രങ്ങളില്‍ പ്രദ്ന്യ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ആ ചിത്രങ്ങളൊന്നും പുറത്തെത്തിയില്ല.

Comments
Loading...