EBM News Malayalam

ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഹിന്ദി സിനിമ-സീരിയല്‍ നടി ഹിമാനി ശിവപുരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിലെ ഹോളി സ്പിരിറ്റ് ആശുപത്രിയിലാണ് ഹിമാനിയെ പ്രവേശിപ്പിച്ചത്. ഹിമാനി തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും നടി ആവശ്യപ്പെട്ടു.

‘എനിക്ക് 60 വയസ്സായതിനാല്‍ ഹോളി സ്പിരിറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഞാനൊരു പ്രമേഹ രോ?ഗികൂടിയാണ്. ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പോയത്. എവിടെ നിന്നാണ് രോ?ഗം പിടിപ്പെട്ടതെന്ന് അറിയില്ല…ആര്‍ക്കും അത് എവിടെ നിന്ന് പകരുമെന്ന് പറയാന്‍ സാധിക്കില്ല’, ഹിമാനി പറയുന്നു.

Comments are closed.