EBM News Malayalam

ലോക്ഡൗണിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും 22നു കൊച്ചിയിൽ തിരിച്ചെത്തും

തിരുവനന്തപുരം:സൗദി അറേബ്യയിലെ മണലാരണ്യത്തിൽ അകപ്പെട്ടുപോയി ആടുജീവിതം നായിക്കേണ്ടി വന്ന മലയാളിയായ നജീബിന്റെ ജീവിത കഥയുടെ പശ്ചാത്തലത്തിൽ ബെന്യാമൻ എഴുതിയ കഥയുടെ സന്ദർഭം ഉൾക്കൊണ്ട് ബ്ലെസി അണിയിച്ചൊരു ക്കുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായിണ് പൃഥ്വിരാജ്, ബ്ലെസ്സിയും അടങ്ങുന്ന സംഘം ജോർദാനിൽ പോയത്.

ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഈ മാസം ഇരുപത്തിരണ്ടാം തീയതിയിൽ ലോക്ഡൗ ണിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും കൊച്ചിയിൽ തിരിച്ചെത്തും. 58 അംഗ സംഘം എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി വഴിയാണ് കൊച്ചിയിലെത്തുക.തുടർന്ന് നടനും അണിയറപ്രവർത്തകരും ക്വാറന്റീനിൽ പോകും.
ചിത്രീകരണം പുരോഗമിക്കുന്ന തിനിട യിൽ കോവിഡ് 19 ലോകവ്യാപകമായി പടർന്ന് പിടിച്ചതിനെ തുടർന്നുള്ള ലോക്ഡൗൻ ആരംഭിച്ചുതിനാലാണ് സിനിമാ സംഘം അവിടെ കുടുങ്ങി പോയത്.

സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ ജീവിത കഥയാണ് ബെന്യാമിന്റെ ആടുജീവിതം.നോവലിന് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

Comments are closed.