EBM News Malayalam

ബാഴ്സലോണയുടെ രണ്ടാം ഗോള്‍ കീപ്പര്‍ ആയ നെറ്റോയെ വില്‍ക്കാന്‍ ക്ലബ് ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ബാഴ്സലോണയുടെ രണ്ടാം ഗോള്‍ കീപ്പര്‍ ആയ നെറ്റോയെ വില്‍ക്കാന്‍ ക്ലബ് ശ്രമിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെര്‍ സ്റ്റേഗന്റെ അഭാവത്തില്‍ കുറച്ച്‌ മത്സരങ്ങള്‍ വല കാത്തു എങ്കിലും അത്ര നല്ല പ്രകടനമല്ല നെറ്റോ ബാഴ്സയില്‍ നടത്തിയത്.

നെറ്റോ ആണെങ്കില്‍ അവസരങ്ങള്‍ കുറവായത് കൊണ്ട് ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുമുണ്ട്. വലന്‍സിയയില്‍ നിന്ന് വന്ന നെറ്റോ വലന്‍സിയയിലേക്ക് തന്നെ തിരിച്ചു പോകാന്‍ ആണ് സാധ്യത.

നെറ്റോയെ വിറ്റ് പകരം ബാഴ്സലോണയുടെ തന്നെ യുവ താരമായ ഇനാകി പെനയെ വിശ്വാസത്തില്‍ എടുക്കാന്‍ ആണ് ബാഴ്സലോണ ആലോചിക്കുന്നത്. മികച്ച ഗോള്‍ കീപ്പറാകും എന്ന് പ്രവചിക്കപ്പെടുന്ന പെന ബാഴ്സക്കായി ഇതിനകം തന്നെ വല കാത്തിട്ടുണ്ട്

Comments are closed.