EBM News Malayalam

എയർപോർട്ട് അദാനിക്ക് നൽകുന്നതിൽ പ്രധാനമന്ത്രിക്ക് അഭിവാദ്യം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നതില്‍ പ്രധാനമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ചു മുന്‍ കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി. വി എം സുധീരന്റെ എതിര്‍പ്പ് വികസന വിരുദ്ധതയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദിയെ സ്തുതിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് എപി അബ്ദുള്ളക്കുട്ടിയെ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്താക്കിയത്. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് വന്‍ വികസനം വരുമെന്നും അബ്ദുക്കളളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ആറ് എയര്‍പോര്‍ട്ടുകള്‍ക്കൊപ്പം അനന്തപുരി ആധുനികവല്‍ക്കരിക്കാന്‍ മുന്‍കൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം എന്നാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.

Comments
Loading...