EBM News Malayalam

‘സൂപ്പര്‍ ഡീലക്‌സ്’ മാര്‍ച്ച്‌ 29ന്

85,692

വിജയ് സേതുപതിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. സേതുപതി ട്രാന്‍സ്‌ജെന്‍ഡര്‍ ശില്‍പ്പയായി എത്തുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തില്‍ അഭിനിയിച്ചിട്ടുണ്ട്. തമിഴിലെ പ്രശസ്ത സംവിധായകന്‍ ത്യാഗരാജന്‍ കുമാരരാജയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാമന്ത അക്കിനേനിയാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. മിഷ്‌കിന്‍, നളന്‍ കുമാരസാമി,നീലന്‍ കെ ശേഖര്‍ തുടങ്ങിയവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. പിസി ശ്രീറാം, പിഎസ് വിനോദ്,നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.

Leave A Reply

Your email address will not be published.