EBM News Malayalam

ഇസ്രയേലി എഴുത്തുകാരന്‍ അമോസ് ഓസ് അന്തരിച്ചു

ജെറുസലേം: പ്രശസ്ത ഇസ്രയേലി എഴുത്തുകാരന്‍ അമോസ് ഓസ് അന്തരിച്ചു. 79 വയസ് ആയിരുന്നു. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. അമോസ് ഓസിന്‍റെ മകളാണ് പിതാവിന്‍റെ മരണം ട്വിറ്ററില്‍ കൂടി അറിയിച്ചത്. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കെല്ലാം നന്ദി പറയുകയാണെന്ന് മകള്‍ ഫനിയ ഓസ് ട്വീറ്റില്‍ പറഞ്ഞു. എഴുത്തുകാരന്‍ എന്നതിനൊപ്പം പത്രപ്രവര്‍ത്തകനും ബുദ്ധിജീവിയുമായിരുന്നു അമോസ് ഓസ്. ഇദ്ദേഹത്തിന്‍റെ കൃതികള്‍ 43 രാജ്യങ്ങളിലായി 42 ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നോവലുകളും ഉപന്യാസങ്ങളും ലേഖനങ്ങളും ഒക്കെയായി നൂറില്‍ പരം രചനകളാണ് അദ്ദേഹത്തിന്‍റേതായി ഉള്ളത്. ബ്ലാക് ബോക്സ്, ഇന്‍ ദ ലാന്‍ഡ് ഓഫ് ഇസ്രയേല്‍, എ ടെയില്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്നസ് എന്നിവ അദ്ദേഹത്തിന്‍റെ പ്രശസ്തമായ രചനകളാണ്.

Comments
Loading...