5100 എംഎഎച്ച് ബാറ്ററിയുമായി ലെനോവ പി2
5100 എംഎഎച്ച് ബാറ്ററിയുമായി ലെനോവ എത്തുന്നു. ലെനോവോയുടെ പി2വാണ് ഇന്ത്യയിലേക്ക് എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയിരുന്ന കമ്പനിയുടെ മിക്ക ഫോണുകള്‍ക്കും ബാറ്ററിക്ക് പ്രശ്നങ്ങള്‍ കാണിച്ചിരുന്നു. ഇതോടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്. ലെനോവയുടെ പി സീരിസിലുള്ള എല്ലാ ഫോണുകളും ബാറ്ററിയ്ക്ക് പ്രാധാന്യം നല്‍കിയാണ് പുറത്തിറക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം കെ6 പവറും, കെ6 നോട്ടും പുറത്തിറക്കിയിരുന്നു. മെറ്റല്‍ ഫ്രെയിമുകള്കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. പി1 പോലെ ഓണ്‍ ദ ഗോ ചാര്‍ജ്ജിങ്ങ് സൗകര്യം രണ്ടാം മോഡലിനുമുണ്ട്. മറ്റ് സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജ്ജറുകളിലും ഉപയോഗിക്കാന്‍ സാധിക്കും. 15,999 രൂപയായിരുക്കും ഫോണിനുള്ളത്.
5.5 ഇഞ്ചാണ് വലിപ്പമുള്ള ഈ ഫോണ്‍ ഫുള്‍ എച്ഡി സൂപ്പര്‍ അമോള്‍ഡ് ഡിസ്പ്ലെയാണുള്ളത് (1920×1080 പിക്സല്‍). ക്വാള്‍കോം സ്നാപ്പ്ഡ്രാഗണ്‍ 625 പ്രസസറാണുള്ളത്. മൂന്ന് ജിബി നാല് ജിബി എന്നീ രണ്ട് സൈസുകളില്‍ റാമാണുള്ളത്. 32 ജിബി മുതല്‍ 128 ജിബി വരെ വിപുലീകരിക്കാവുന്ന സ്റ്റോറേജ് ഇടമാണുള്ളത്. ഫ്ളാഷോടുകൂടിയ 13 എംപി പിന്‍ക്യാമറയും 5 എംപി മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. ഇതിന് പുറമെ വിരലടയാളം മനസ്സിലാക്കുന്ന സെന്‍സറും ഇതിലുണ്ട്. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മല്ലോ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. സ്വര്‍ണനിറത്തിലും ഗ്രെ കളറിലുമാണ് ഫോണ്‍ വിപണിയില്‍ എത്തുക.
Comments are closed, but trackbacks and pingbacks are open.