EBM News Malayalam

അമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നാല് ഇന്ത്യന്‍ വംശജര്‍ക്ക് വിജയം

വാഷിംഗ്ടണ്‍: യു.എസില്‍ കോണ്‍ഗ്രസിലേക്കും പ്രദേശിക ഭരണസമിതിയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ നാല് ഇന്ത്യന്‍ വംശജര്‍ വിജയിച്ചു. കമ്മ്യുണിറ്റി കോളജില്‍ മുന്‍ പ്രൊഫസര്‍ ആയ ഗസാല ഹാഷ്മി സംസ്ഥാനത്തുനിന്നും ആദ്യമായി സെനറ്റില്‍ എത്തുന്ന മുസ്ലീം വനിത കൂടിയാണ്. വിര്‍ജിനിയ സ്റ്റേറ്റ് സെനറ്റ് സീറ്റിലാണ് ഇവര്‍ വിജയിച്ചത്.

കൂടാതെ ഇവര്‍ ബാരക് ഒബാമ പ്രസിഡന്റായിരിക്കേ വൈറ്റ് ഹൗസ് ടെക്നോളജി അഡ്വൈസര്‍ ആയിരുന്ന സുഹാസ് സുബ്രഹ്മണ്യന്‍ വിര്‍ജീനിയ സ്റ്റേറ്റില്‍ നിന്നും ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തമിഴ്നാട്ടില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് കുടിയേറിയ മനോ രാജു വിജയിച്ച മറ്റൊരു ഇന്ത്യന്‍ വംശജന്‍. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്. നാലാമത്തെയാള്‍ നോര്‍ത്ത് കരോലിനയില്‍ നിന്നും ഷാര്‍ലെറ്റ് സിറ്റി കൗണ്‍സിലിലേക്ക് വിജയിച്ച ഡിംപിള്‍ അജ്മേരയാണ്.

Comments
Loading...