EBM News Malayalam

300 കോടി മത്സരത്തിൽ അമീർ ഖാനും സൽമാൻ ഖാനും

300 കോടി മത്സരത്തിൽ അമീർ ഖാനും സൽമാൻ ഖാനും മത്സരിക്കുകയാണ്. ബോളിവുഡിൽ 300 കോടി ആകെ നാലു സിനിമകളിൽ ഇരുവരുടെയും രണ്ടു വീതം സിനിമകളുണ്ട്. അവസാനം ഇറങ്ങിയ ദംഗൽ 300 കോടി ക്ലബിലെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള മത്സരം സമനിലയിലായത്. പി.കെയാണ് 300 കോടി ക്ലബിൽ നേരത്തെ എത്തിയ അമീർ ഖാൻ ചിത്രം. ദംഗലിനെ പോലെ ഗുസ്തി താരമായെത്തിയ സുൽത്താനിലൂടെയും വികാരനിർഭരമായ കഥ പറഞ്ഞ ബജ്റംഗി ബായ്ജാനിലൂടെയും സൽമാൻ ഖാൻ 300 കോടി ക്ലബിലെത്തിയിരുന്നു.  അമീറിന്‍റെ തന്നെ പി.കെ 17 ദിവസം കൊണ്ടാണ് 300 കോടി ക്ലബിലെത്തിയതെങ്കിൽ വെറും 13 ദിവസം കൊണ്ട് ദംഗൽ ആ ക്ലബിലെത്തി. ഡൽഹിയിൽ നികുതിയില്ലാതെയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ദംഗൽ കായിക മേഖലയ്ക്ക് കൂടുതൽ ഉണർവുണ്ടാക്കുന്നതാണെന്നും അതിനാൽ നികുതി ഒഴിവാക്കുന്നതുമായി ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments are closed, but trackbacks and pingbacks are open.