EBM News Malayalam

തേക്കടിയിലെ ഹോംസ്റ്റേയില്‍ മൂന്നു പേര്‍ തൂങ്ങി മരിച്ചു

കുമളി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളുമുള്‍പ്പെടെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ട് പേരുടെ മൃതശരീരം ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലും ഒരാളുടെ മൃതദേഹം കട്ടില്‍ കിടക്കുന്ന രീതിയിലുമാണ് കണ്ടത്.

തിരുവനന്തപുരം സ്വദേശിയായ പ്രമോദ് പ്രകാശനും (40) തമിഴ്നാട് കാഞ്ചീപുരം സ്വദേശിനിയായ ജീവ അശോകും (39) പ്രായം ചെന്ന മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തും. എന്താണ് മരണത്തിന് കാരണം എന്ന് വ്യക്തമല്ല.

രണ്ട് മാസമായി ഇവര്‍ ഇവിടെ താമസിക്കുന്ന ഇവര്‍ വീടെടുത്ത് താമസിക്കാന്‍ പദ്ധതിയിട്ടിരുന്നതെന്നാണ് ഹോട്ടല്‍ അധികൃതരോട് ഇവര്‍ പറഞ്ഞിരുന്നത്. തമിഴ്നാട്ടില്‍ വസ്തു സംബന്ധമായ കാര്യങ്ങള്‍ക്കാണ് താമസമാക്കിയത്.

Comments
Loading...