ഇന്ത്യയില്‍ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കഴിഞ്ഞ് കുതിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,223 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 10,610,883 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 151 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം മരണസംഖ്യ 1,52,869 ആയിട്ടുണ്ട്. കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. ഇന്നലെ മാത്രം 19,965 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്ന് 10,265,706 ആയിട്ടുണ്ട്, ചികിത്സയിലുള്ളത് 19,2308 പേരും. 96.70 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 7,80,835 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് പരിശോധന നടത്തിയത്.
Comments are closed.