EBM News Malayalam

GLA എസ്യുവിയെ പരിഷ്‌ക്കരിച്ച് വിപണിയിലെത്തിക്കുന്നു

ജർമ്മൻ ആഢംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡീസ് ബെൻസ് തങ്ങളുടെ ആദ്യ തലമുറയിൽപെട്ട GLA എസ്‌യുവിയെ പരിഷ്ക്കരിച്ച് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്. മെഴ്‌സിഡീസിന്റെ മറ്റ് കോം‌പാക്ട് മോഡലുകളായ പുതിയ എ-ക്ലാസ്, CLA, GLB എസ്‌യുവി എന്നിവയെ പോലെ പുതിയ MFA-II പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും എൻട്രി ലെവൽ എസ്‌യുവി GLA-യും വിപണിയിലെത്തുക.

GLA-യ്‌ക്കായി കൂടുതൽ ക്രോസ്ഓവർ പ്രചോദനം ഉൾക്കൊണ്ടാകും കമ്പനി രൂപകൽപ്പന പൂർത്തിയാക്കുക.നിലവിലെ മോഡലിന്റെ ഒഴുകുന്ന രൂപത്തേക്കാൾ കൂടുതൽ നേരായ ഡിസൈനാണ് മോഡലിന് നൽകിയിരിക്കുന്നത്.

അതായത് രണ്ടാം തലുമറ മോഡൽ നിലവിലെ മോഡലിനേക്കാൾ 100 മില്ലീമീറ്റർ ഉയരമുള്ളതാകുമെന്നാണ്. നീളം 20 മില്ലിമീറ്ററായി കുറയുമ്പോൾ, വീൽബേസ് 30 മില്ലീമീറ്റായി ഉയരും. ഇത് ക്യാബിനുള്ളിൽ കൂടുതൽ ഇടം ലഭിക്കാൻ സഹായിക്കും.

പുതിയ എ-ക്ലാസ്, GLB എന്നിവയ്ക്ക് സമാനമായ ക്യാബിനാകും എൻട്രി ലെവൽ GLA എസ്‌യുവിയിലും ഉൾപ്പെടുത്തുക. ഇതിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇൻഫോടെയിൻമെന്റ് ഡിസ്പ്ലേയും ഒരൊറ്റ ബിനാക്കിൾ, ടർബൈൻ-പ്രചോദിത എയർ-കോൺ വെന്റുകൾ, കൂടാതെ ധാരാളം ട്രിം ഇൻസേർട്ടുകൾ, ലെതർ എന്നിവ ഉൾക്കൊള്ളുന്നു. GLB മോഡലിലിലെന്നപോലെ, പുതിയ GLA-യ്ക്കും ക്രമീകരിക്കാവുന്ന പിൻസീറ്റും ലഭിക്കും.

എഞ്ചിൻ സവിശേഷതകളിലേക്ക് നീങ്ങുമ്പോൾ പുതിയ GLA-യിൽ നാല് സിലിണ്ടർ മില്ലുകളുള്ള മെഴ്‌സിഡീസിന്റെ പരമ്പരാഗത യൂണിറ്റ് ഇടംപിടിക്കുന്നു. പെട്രോൾ നിരയിൽ യഥാക്രമം 165 bhp, 228 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.3, 2.0 ലിറ്റർ എഞ്ചിനുകൾ തെരഞ്ഞെടുക്കാം.

ഡീസൽ ശ്രേണിയിൽ എസ്‌യുവിക്ക് 1.5- അല്ലെങ്കിൽ 2.0 ലിറ്റർ എഞ്ചിനുകൾ വാഗ്ദാനം ചെയ്യും. 2.0 ലിറ്റർ ഡീസൽ യൂണിറ്റ് രണ്ട് ട്യൂണുകളിൽ ലഭ്യമാകും. 1.5 ലിറ്റർ യൂണിറ്റ് 115 bhp നൽകുമ്പോൾ 2.0 ലിറ്റർ 150 bhp അല്ലെങ്കിൽ കൂടുതൽ കരുത്തുറ്റ 190 bhp കരുത്തായിരിക്കും സൃഷ്ടിക്കുക.

അടുത്ത വർഷം മെഴ്‌സിഡീസ് എഞ്ചിൻ ലൈനപ്പിൽ 218 bhp ഉത്പാദിപ്പിക്കുന്ന പെട്രോൾ പ്ലഗ്-ഇൻ-ഹൈബ്രിഡ് വകഭേദവും എത്തിയേക്കും. അതോടൊപ്പം കൂടുതൽ പെർഫോമൻസ് അധിഷ്ഠിതമാക്കിയുള്ള AMG GLA 35, AMG GLA 45 മോഡലുകൾ 2020-ന്റെ രണ്ടാം പകുതിയിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ടാം തലമുറ GLA-യിൽ ഫ്രണ്ട്-വീൽ ഡ്രൈവ് സ്റ്റാൻഡേർഡ് ആയിരിക്കും. മെഴ്‌സിഡീസ് അതിന്റെ 4-മാറ്റിക് ഫോർ വീൽ ഡ്രൈവിന്റെ പുതുക്കിയ പതിപ്പും ഇതോടൊപ്പം വാഗ്ദാനം ചെയ്യും.ഗിയർബോക്സ് ചോയിസുകളിൽ 6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഓട്ടോമാറ്റിക്ക്, 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോ എന്നിവ ഉൾപ്പെടും.

Comments
Loading...