2 ജി സ്പെക്ട്രം കേസ് : വിധി പ്രഖ്യാപിക്കുന്ന തീയതി ഡല്‍ഹി സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും
ഡല്‍ഹി : 2 ജി സ്പെക്ട്രം കേസില്‍ വിധി പറയുന്ന തിയ്യതി ഡല്‍ഹി സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും. സിബിഐയുടെ 2 കേസുകളും എന്ഫോഴ്സ്മെന്റിന്രെ ഒരു കേസിലുമാണ് പ്രത്യേക കോടതി ജഡ്ജി പരിഗണിക്കുന്നത്. മുന്‍ കേന്ദ്രമന്ത്രി എ രാജ, ഡിഎംകെ എംപി കനിമൊഴി, തുടങ്ങി 14 വ്യക്തികളും 3 ടെലികോം സ്ഥാപനങ്ങളുമാണ് പ്രതിപട്ടികയിലുള്ളത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന 2 ജി ലേലത്തിലൂടെ 122 ലൈസന്സുകള്അനുവദിച്ചതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ നഷ്ടം പൊതുഖജനാവിനുണ്ടാക്കിയെന്നാണ് കേസ്.