EBM News Malayalam

1971 ബിയോണ്ട് ബോർഡേഴ്സിന്‍റെ അടുത്ത ഷെഡ്യൂളിൽ മോഹൻലാൽ നാളെ മുതല്‍ അഭിനയിച്ചു തുടങ്ങും

നാളെ മുതൽ 1971 ബിയോണ്ട് ബോർഡേഴ്സിന്‍റെ അടുത്ത ഷെഡ്യൂളിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങും. പാലാക്കാടാണ് ലൊക്കേഷൻ. മാർച്ച് 27ന് ചിത്രം തിയേറ്ററുകളിലെത്തും. തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രൺജി പണിക്കർ, സുധീർ കരമന, സൈജു കുറുപ്പ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഇന്ത്യാ പാക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ബിയോണ്ട് ബോർഡേഴ്സിന്‍റെ തിരക്കഥയും മേജർ രവിയുടേതാണ്. റെഡ് റോസ് ക്രിയേഷൻസിന്‍റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് നിർമ്മാണം. യുദ്ധമുഖത്ത് സൈനികർ അനുഭവിക്കുന്ന പിരിമുറുക്കങ്ങളും മാനസികാവസ്ഥയും ചിത്രീകരിക്കുന്നതാണ് ഈ ചിത്രം.ഉഗാണ്ടയാണ് മറ്റൊരു ലൊക്കേഷനുകൾ. സുജിത് വാസുദേവാണ് ഛായാഗ്രഹണം. രാഹുൽ സുബ്രഹ്മണ്യം, സിദ്ധാർത്ഥ് വിപിൻ എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.