EBM News Malayalam

മദ്യപരുടെ കണക്കുകള്‍ വ്യക്തമാക്കി എയിംസ്

ദില്ലി: സാമൂഹ്യനീതി വകുപ്പും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും(എയിംസ്) ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ രാജ്യത്ത് 10 വയസ്സിനും 75 വയസ്സിനും ഇടയില്‍ 16 കോടി മദ്യപാനികളുണ്ടെന്ന് കണക്കുകള്‍. ഛണ്ഡീഗഢ്, ത്രിപുര, പഞ്ചാബ്, അരുണാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ മദ്യപരുള്ളത്.

രണ്ടുകോടിയോളം പേര്‍ വേദനസംഹാരികളായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. മദ്യം കഴിഞ്ഞാല്‍ മൂന്നുകോടിയിലേറെപ്പേരാണ് കഞ്ചാവ് ഉപയോഗിക്കുന്നത് . മൂന്നുകോടി ആളുകള്‍ മദ്യത്തിന്റെയും അരക്കോടിയോളം ആളുകള്‍ കഞ്ചാവിന്റെയും അടിമകളാണെന്നും കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രി രത്തന്‍ലാല്‍ കഠാരിയ പറയുകയുണ്ടായി. ലോക്‌സഭയില്‍ ടി എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴായിരുന്നു കണക്കുകള്‍ പുറത്തുവന്നത്.

Comments
Loading...