EBM News Malayalam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 14 കാരൻ പിടിയിൽ

ചെന്നൈ : തിരുച്ചിറപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അയൽവാസി 14 കാരൻ പിടിയിൽ. പുതുക്കോട്ട ജില്ലയിലാണ് സംഭവം. കളിക്കുന്നതിനിടയിൽ പെൺകുട്ടിയെ 14 കാരൻ പീഡിപ്പിക്കുന്നത് മാതാപിതാക്കൾ നേരിട്ട് കണ്ടിരുന്നു. ഇതോടെയാണ് മാസങ്ങളായി നീണ്ടിരുന്ന പീഡനം പുറത്തറിഞ്ഞത്.കാര്യങ്ങൾ തിരക്കിയപ്പോൾ നിരന്തരം 14 കാരൻ ഉപദ്രവിക്കാറുണ്ടെന്ന് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയത്. 14കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈൽ കോടതിയിൽ ഹാജരാക്കി.

Comments are closed.