EBM News Malayalam

രാജകുമാരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവം : രണ്ട് പേര്‍ക്കെതിരെ കേസ്

ഇടുക്കി: രാജകുമാരിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ മൂന്നാംഭര്‍ത്താവ് ഇയാളുടെ സുഹൃത്ത് എന്നിവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശിയായ മുഖ്യപ്രതിയും അമ്മയുടെ ഭര്‍ത്താവുമായ 55കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി കഴിഞ്ഞ ഒരുവര്‍ഷമായി ശാരീരീക പീഡനത്തിനിരയായി വരികയാണ്.

മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പിതാവിന്റെ സുഹൃത്തിന്റെ പീഡനം. ശാരീരിക അസ്വസ്ഥതതകളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തറിയുന്നത്. കുട്ടി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയുടെ മൊഴിയെടുത്തു.

 

 

Comments are closed.