EBM News Malayalam

ജപ്പാനില്‍ ഹജിബിസ് ചുഴലിക്കാറ്റില്‍ 11 മരണം

ടോക്കിയോ: ജപ്പാന്റെ കിഴക്കന്‍ തീരം ലക്ഷ്യമാക്കി ഹജിബിസ് ചുഴലിക്കാറ്റില്‍ 11 മരണം. മണിക്കൂറില്‍ 225 കി.മീറ്റര്‍ വേഗതയില്‍ നീങ്ങുന്ന 60ഓളം പേരെ കാണാതായി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ടോക്കിയോയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ പലയിടത്തും ഉരുള്‍പ്പൊട്ടലുണ്ടായതായാണ് വിവരം.

270,000 വീടുകളില്‍ വൈദ്യുതി നിലച്ചതായും ഏകദേശം 50,000 പേരാണ് ചുഴലിക്കാറ്റ് മൂലം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 40 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വന്‍ദുരന്തം ഒഴിവായത്. കൊടുങ്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ജപ്പാനില്‍ നടത്താനിരുന്ന റഗ്ബി ലോകകപ്പ് മത്സരങ്ങളും ഫോര്‍മുല വണ്‍ മത്സരങ്ങളും റദ്ദാക്കി.

Comments
Loading...