EBM News Malayalam

ഗോവയില്‍ 15 കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ പത്തുപേര്‍ പാര്‍ട്ടി ബിജെപിയില്‍ ചേര്‍ന്നു

പനാജി: ഗോവയില്‍ കോണ്‍ഗ്രസിെല 15 കോണ്‍ഗ്രസ് എംഎല്‍എ മാരില്‍ പത്തുപേര്‍ പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവലേക്കറുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. ലാണ് എംഎല്‍എ മാര്‍ ബിജെപിയുടെ തട്ടകത്തിലെത്തിയത്. രാഷ്ട്രീയക്കാറ്റ് മാറി വീശിയ ഗോവയില്‍ പത്തു എംഎല്‍എ മാരും പ്രത്യേക ഗ്രൂപ്പായി തിരിഞ്ഞ് സ്പീക്കര്‍ രാജേഷ് പട്നേക്കറിനെ കാണുകയും തങ്ങളെ പ്രത്യേക ഗ്രൂപ്പായി ഇരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

7 എംഎല്‍എ മാരുമായി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അഞ്ചായി . കോണ്‍ഗ്രസില്‍ ഇനി ബാക്കിയുള്ളത് നാലു മുന്‍ മുഖ്യമന്ത്രിമാരാണുള്ളത്. 15 ാം തീയതി മുതലാണ് ഗോവന്‍ നിയമസഭയിലെ മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്നത്. 2017 തെരഞ്ഞെടുപ്പിന് ശേഷം ഗോവന്‍ നിയമസഭയില്‍ സഖ്യമുന്നണി ഉണ്ടാക്കിയാണ് ബിജെപി ഗോവയില്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ സഖ്യകക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയിലെ മൂന്ന് മന്ത്രിമാരെ ബിജെപി ഒഴിവാക്കും.

Comments
Loading...