EBM News Malayalam

ബൈക്ക് പ്രേമികള്‍ക്ക് ഹരമായിരുന്നു യമഹ വാഹനങ്ങള്‍

RD350, RX100, അടുത്തിടെ ഇറങ്ങിയ R15 എല്ലാം തന്നെ റൈഡിങ്ങില്‍ പരമാവധി ഉല്ലാസം പകരുന്നവയാണ്. ഒരു കാലത്ത് കോളജ് ക്യമ്പസ് അടക്കി വാണ യമഹ RX100 യുവാക്കളുടെ ഹരമായിരുന്നു. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ നിരവധി വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട് .

1. RD350

ഈ ബൈക്കിനെ കുറിച്ച് യാതൊരുവിധ മുഖവരയും കൊടുക്കേണ്ടതില്ല. സ്വന്തമായി ഒരു വ്യക്തിത്ത്വമുള്ള വാഹനമാണിത്. ഇന്ത്യന്‍ നിരത്തുകളിലെ മറ്റൊരു ഇതിഹാസമായി മാറിയ മാരുതി 800 -നോടൊപ്പമായിരുന്നു RD350 ഇന്ത്യയില്‍ അവതരിച്ചത്.

2. RXZ

വളരെയധികം ജനപ്രീതി ആര്‍ജിച്ചതും യുവാക്കളുടെ ഇഷ്ടവാനവുമായി മാറിയ RX100 -ന്റെ പിന്തുടര്‍ച്ചക്കാരനാണ് RXZ. 1997 -ലാണ് വാഹനം പുറത്തിറങ്ങുന്നത്. അന്നുണ്ടായിരുന്ന RX100 ക്ലാസിക്ക് ശൈലിയില്‍ നിന്ന് വിയത്യാസം വരുത്തി ഒരു മോഡേണ്‍ ഡിസൈനിലാണ് വാഹനത്തെ യമഹ അവതരിപ്പിച്ചത്.

3. YBX

1998 -ല്‍ യമഹ പുറത്തിറക്കിയ പ്രീമിയം കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളാണ് YBX. 11 bhp കരുത്തും 10.4 Nm torque ഉം സൃഷ്ടിക്കുന്ന 123.7 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് വാഹനത്തിന്. നാല് സ്പീഡ് ഗിയര്‍ബോക്‌സാണ് YBX -ന് യമഹ നല്‍കിയിരുന്നത്.

Comments
Loading...