EBM News Malayalam

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 10 പേര്‍ മരിച്ചു മുപ്പത്തിയഞ്ചിലധികം പേര്‍ക്ക് പരിക്ക്

ലക്നൗ: ഉത്തര്‍പ്രദേശ് മൗവിലെ മുഹമ്മദാബാദില്‍ ഇന്ന് രാവിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുനില കെട്ടിടം നിലംപതിക്കുകയും പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു. മുപ്പത്തിയഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിലെ ഒരു സ്ത്രീ രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. കെട്ടിടത്തില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുകയും സംശയിക്കുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ക്ക് ശരിയായ ചികിത്സ നല്‍കണമെന്നും ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കൂടുതല്‍ പൊലീസ് സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും രക്ഷാ പ്രവര്‍ത്തനം നടത്തുന്നതായും പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ അറിയിച്ചു.

Comments
Loading...