EBM News Malayalam

തടി കുറയ്ക്കാന്‍ തലേന്നു പുതിനയിട്ടവെള്ളം

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് പുതിനയില അഥവാ മിന്റ്. ഏറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഇത് പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്.

രാത്രി കിടക്കാന്‍ നേരം വെള്ളത്തില്‍ ഒരു പിടി പുതിനയില ഇട്ടു വച്ച് രാവിലെ ഈ വെള്ളം ഊറ്റിയെടുത്തു കുടിച്ചാല്‍ മതിയാകും. ഇത് അടുപ്പിച്ചു ചെയ്യുന്നത് തടിയും വയറുമല്ലൊം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ വേണമെങ്കില്‍ ലേശം ചെറുനാരങ്ങാനീരും പിഴിഞ്ഞൊഴിയ്ക്കാം. ചെറുനാരങ്ങയും തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

ദഹനം മെച്ചപ്പെടുത്തിയാണ് പുതിന വെള്ളം തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇതിലെ മെന്തോള്‍ എന്ന ഘടകം തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്. ദഹനം ശരിയായി നടക്കാത്തതാണ് പലപ്പോഴും തടി കൂടാനും വയര്‍ ചാടാനുമുള്ള പ്രധാനപ്പെട്ട കാരണം. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

ശരീരത്തിലെ മെറ്റബോളിസം അഥവാ അപചയ പ്രക്രിയ ശക്തിപ്പെടുത്തിയും പുതിന വെള്ളം തടി കുറയ്ക്കുവാന്‍ സഹായിക്കുന്നു. ഇതിലെ ദഹന രസങ്ങള്‍ ഭക്ഷണത്തിലെ ന്യൂട്രിയന്റുകള്‍ വലിച്ചെടുക്കുവാന്‍ ശരീരത്തെ സഹായിക്കുന്നു. ഈ ന്യൂട്രിയന്റുകള്‍ കൃത്യമായി അപചയ പ്രക്രിയ നടക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇത് ശരീരത്തിലെ കൊഴുപ്പു നീക്കുവാന്‍ മാത്രമല്ല, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മികച്ചതാണ്. ദഹനത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, കുടല്‍ ആരോഗ്യത്തിനും ഇതേറെ മികച്ചതു തന്നെയാണ്. രാവിലെ വെറും വയറ്റില്‍ ഇതു കുടിയ്ക്കുന്നത് നല്ല ശോധന നല്‍കും, ദഹന രസങ്ങള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കും.

Comments
Loading...