EBM News Malayalam

ഹ്യുണ്ടായ് ഗ്രാന്റ് ഐ10-ന്‍റെ പുതുക്കിയ പതിപ്പുമായി വിപണിയിലേക്ക്

ഹ്യുണ്ടായ് ഗ്രാന്റ് ഐ10-ന്‍റെ പുതുക്കിയ പതിപ്പുമായി വിപണിപിടിക്കാനൊരുങ്ങുന്നു. 2017 ഫെബ്രുവരിയോടുകൂടി നിരത്തിലിറങ്ങുമെന്നുള്ള സൂചന. ഹ്യുണ്ടായ് കഴിഞ്ഞവർഷം ഓക്ടോബറിലായിരുന്നു ഈ ഫേസ്‌ലിഫ്റ്റ് പതിപ്പിനെ ആദ്യമായി ആഗോള വിപണിയിലെത്തിച്ചത്. പുതിയ 2017 ഗ്രാന്റ് ഐ10 മോഡലിന്‍റെ ഇന്ത്യൻ റോഡിലുള്ള പരീക്ഷണയോട്ടവും ഇതിനകം തന്നെ നടത്തിക്കഴിഞ്ഞു. വാഹനത്തിന്‍റെ സ്റ്റൈലിംഗ് ഫീച്ചറുകളൊന്നും വെളിപ്പെടുത്താത്ത തരത്തിൽ മൊത്തമായി മൂടപ്പെട്ട നിലയിലായിരുന്നു പരീക്ഷണയോട്ടം നടത്തപ്പെട്ടത്. പുതുമയേറിയ എക്സ്റ്റീരിയർ, ഇന്റീരിയർ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പുതിയ ഗ്രാന്റ് ഐ10 പിറവിയെടുത്തിരിക്കുന്നത്. യുകെയിൽ അവതരിപ്പിച്ചിട്ടുള്ള മോഡലിന് സമാനമായ ഫീച്ചറുകളാണ് ഈ പുതിയ ഐ10ൽ കാണാൻ സാധിക്കുന്നത്.

Comments are closed, but trackbacks and pingbacks are open.