ഹരിത കേരളം മിഷന് ഒന്നാം വാര്‍ഷികം ഡിസംബര്‍ 14 ന്
വെള്ളം, വൃത്തി, വിളവ് എീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയും കേരളത്തിന്റെ ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് രൂപീകൃതമായ ഹരിത കേരളം മിഷന് സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ട് 2017 ഡിസംബര്‍ 8 ന് ഒരുവര്‍ഷം പൂര്‍ത്തിയാവുകയാണ്. ഓം വാര്‍ഷികത്തിന്റെ ഭാഗമായി ഹരിത കേരളം മിഷന് തദ്ദേശ സ്വയംഭരണതലം മുതല്‍ സംസ്ഥാനതലം വരെ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനതല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കു ഹരിതസംഗമം 2017 ഡിസംബര്‍ 14 ന് രാവിലെ 10 ന് തിരുവനന്തപുരത്ത് ജിമ്മിജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബഹുമാനപ്പെ’ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിര്‍വ്വഹിക്കും. ബഹു. സഹകരണ-ദേവസ്വം-ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയില്‍ കൂടു യോഗത്തില്‍ ബഹു. ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്, ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. വി.എസ്. സുനില്‍കുമാര്‍, ബഹു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ശ്രീ. കെ.ടി. ജലീല്‍, ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി. തോമസ്, ബഹു. വനംവകുപ്പ് മന്ത്രി ശ്രീ. കെ.രാജു, ബഹു. ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി കെ.കെ. ശൈലജ എിവര്‍ പങ്കെടുക്കും. സമ്മേളനത്തില്‍ ഹരിതകേരളം മിഷന്റെ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്, വര’ാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ അധികരിച്ച് കില തയ്യാറാക്കിയ സി.ഡി., മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ സംരംഭങ്ങള്‍ നടത്തിവരു തദ്ദേശ ഭരണ സ്ഥാപനങ്ങളെക്കുറിച്ച് ശുചിത്വമിഷന് തയ്യാറാക്കിയ പുസ്തകം എിവയുടെ പ്രകാശനവും നടക്കും. ഹരിതകേരളം മിഷന് ഫോ’ട്ടോഗ്രാഫി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള സമ്മാനവിതരണം മുഖ്യമന്ത്രി നിര്‍വ്വഹിക്കും.
യോഗാനന്തരം മൂന്ന് സമാന്തര സെഷനുകളില്‍ ശുചിത്വ-മാലിന്യ സംസ്കരണം, കൃഷിവ്യാപനം, ജലസംരക്ഷണം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ഡിസംബര്‍ 15, 16, 17 തീയതികളില്‍ വെള്ളയമ്പലത്ത് മാനവീയം വീഥിയില്‍ ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളെ ആധാരമാക്കി പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ഡിസംബര്‍ 8 മുതല്‍ 13 വരെ വിവിധ ദിവസങ്ങളിലായി തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ ഹരിതകേരളം മിഷന്റെ ഓം വാര്‍ഷികത്തോടനുബന്ധിച്ച് ഹരിതസംഗമം, പ്രദര്‍ശനങ്ങള്‍, വിവിധ പദ്ധതികളുടെ ഉദ്ഘാടനം തുടങ്ങി വൈവിധ്യമാര് പരിപാടികള്‍ സംഘടിപ്പിച്ചി’ുണ്ട്. ജില്ലാകേന്ദ്രങ്ങളില്‍ പി.ആര്.ഡി. യുടെ സഹകരണത്തോടെ ഫോട്ടോ എക്സിബിഷന്, സെമിനാറുകള്‍ എിവയും സംഘടിപ്പിക്കുന്നുണ്ട്.