EBM News Malayalam

സൽമാൻ ഖാനും ഹർഷാലി മൽഹോത്രയും വീണ്ടും ഒന്നിക്കുന്നു

റെമോ ഡിസൂസയുടെ പുതിയ ചിത്രത്തിലൂടെ സൽമാൻ ഖാനും ഹർഷാലി മൽഹോത്രയും വീണ്ടും ഒന്നിക്കുകയാണ്. ഡാൻസറുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രം. ഉടൻ തന്നെ ഡാൻസ് പഠിക്കാൻ പോകുകയാണെന്നും സൽമാൻ ഖാൻ പറഞ്ഞു. അച്ഛന്‍റെയും മകളുടെയും വേഷത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൽമാൻ ഖാൻ വീണ്ടും ഹർഷാലി മൽഹോത്രയ്ക്കൊപ്പം അഭിനയിക്കുന്നതായി പറഞ്ഞത്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത സുൽത്താൻ എന്ന ചിത്രമാണ് സൽമാൻ ഖാന്‍റെതായി ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം.

Comments are closed, but trackbacks and pingbacks are open.