EBM News Malayalam

സ്‌റ്റാഫ്‌ സെലക്ഷന്‍ കമ്മിഷന്‍ 8300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ (നോണ്‍ ടെക്‌നിക്കല്‍) തസ്‌തികയിലെ  ഒഴിവുകളിലേക്ക്‌ സ്‌റ്റാഫ്‌ സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. വിവിധ എസ്‌.എസ്‌.സി. റീജനുകളിലായാണ്‌ ഒഴിവുകള്‍. കേരളത്തില്‍ 284 ഒഴിവുകളുണ്ട്‌. ആകെ ഒഴിവുകള്‍ 8300.

എസ്‌.എസ്‌.എല്‍.സി. ജയിച്ചവര്‍ക്കാണ്‌ അവസരം. ഗ്രൂപ്പ്‌ സി തസ്‌തികയാണ്‌. കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഓഫീസുകളിലുമാകും നിയമനം. ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 30. ശമ്പളം 5200-20200 രൂപ. ഗ്രേഡ്‌പേ 1800 രൂപ.

യോഗ്യത: മെട്രിക്കുലേഷന്‍ ജയം (എസ്‌.എസ്‌.എല്‍.സി.തത്തുല്യയോഗ്യത)

പ്രായം: 18-25. 2017 ഓഗസ്‌റ്റ് ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്‌.സി./എസ്‌.ടി. വിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒ.ബി.സിക്ക്‌ മൂന്നും വികലാംഗര്‍ക്കും പത്തും വര്‍ഷം ഇളവുണ്ട്‌. വിവിധ സംസ്‌ഥാനങ്ങളിലെ ഒഴിവുകളിലേക്കു ഏപ്രില്‍ 16, 30, മേയ്‌ 7 തീയതികളില്‍ എഴുത്തുപരീക്ഷ (ഒബ്‌ജെക്‌ടീവ്‌ മാതൃകയില്‍) നടക്കും.

അപേക്ഷാഫീസ്‌: 100 രൂപ. പട്ടികജാതി/വര്‍ഗം/വികലാംഗര്‍/വനിതകള്‍/ വിമുക്‌തഭടന്മാര്‍ എന്നിവര്‍ക്ക്‌ ഫീസില്ല.

എസ്‌.ബി.ഐ. ചെലാന്‍ സൗകര്യമുപയോഗിച്ചോ എസ്‌.ബി.ഐ. നെറ്റ്‌ ബാങ്കിംഗ്‌/ ക്രെഡിറ്റ്‌ /ഡെബിറ്റ്‌ കാര്‍ഡ്‌ മുഖേനയോ ഫീസടയ്‌ക്കാം. അപേക്ഷിക്കുന്ന വിധം: w​w​w.​s​s​c.​n​i​c.​i​n, w​w​w.​s​c​k​k​r.​k​a​r.​n​i​c.​in എന്ന വെബ്‌സൈറ്റ്‌ വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.

Comments are closed, but trackbacks and pingbacks are open.