സോണിയാ ഗാന്ധിയ്ക്ക് ജന്മദിനാശംസകളുമായി രാഷ്ട്രീയ ലോകം
ന്യൂഡല്‍ഹി: ഇന്ന് 72 തികയുന്ന കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകളുമായി രാഷ്ട്രീയ േലാകം.പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം നിരവധി പേര് സോണിയക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു. മോദി സോണിയക്ക് ദീര്‍ഘായുസ്സും നല്ല ആരോഗ്യവും ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
മാസങ്ങളായി ഗുജ്റാത്തില്‍ തങ്ങുന്ന രാഹുല്‍ തലസ്ഥാനത്തെത്തി മാതാവ് േസാണിയയുടെ പിറന്നാളാഘോഷത്തില്‍ പെങ്കടുത്തു. ആഘോഷത്തിന് ശേഷം ഇന്ന് തന്നെ രാഹുല്‍ ഗുജ്റാത്തിേലക്ക് മടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശമായ വഡ്നഗറില്‍ നടക്കുന്ന റാലിയില്‍ രാഹുല്‍ പെങ്കടുക്കും.
ഗുജറാത്ത് തിരെഞ്ഞടുപ്പ് റാലികളിേലാ മറ്റോ ഇത് വരെ സോണിയാ ഗാന്ധി പെങ്കടുത്തിട്ടില്ല. േകാണ്ഗ്രസ്സ് നേതൃ സ്ഥാനത്തേക്കുള്ള രാഹുല്‍ ഗാന്ധിയുടെ പ്രയാണത്തിെന്റ ഭാഗമായാണ് പൊതു പരിപാടികളില്‍ നിന്നുള്ള സോണിയയുടെ മാറി നില്‍കല്‍.