സൈനിക് സ്കൂള്‍ പ്രവേശനപ്പരീക്ഷ 15-ന്
തിരുവനന്തപുരം: സൈനിക് സ്കൂള്‍ പ്രവേശനപ്പരീക്ഷ 15-നു കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക് സ്കൂള്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തും. പ്രവേശനപ്പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് രക്ഷാകര്‍ത്താക്കളുടെ പേര്‍ക്കു രജിസ്ട്രേഡ് പോസ്റ്റില്‍ അയച്ചിട്ടുണ്ട്. ഹാള്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്തവര്‍ സ്കൂള്‍ വെബ്സൈറ്റിലോ കഴക്കൂട്ടം സൈനിക് സ്കൂള്‍ പ്രിന്‍സിപ്പലിനെ 0471-2167590 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുകയും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുമായി അതതു പരീക്ഷാകേന്ദ്രങ്ങളില്‍ ഹാജരാകുകയും വേണം.
Comments are closed, but trackbacks and pingbacks are open.