EBM News Malayalam

സുല്‍ത്താന്‍ഖാബൂസ് ബിന്‍സഈദിന്‍റെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഒമാനിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചു

ഒമാന്‍ : ഒമാനിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചു. ഭരണാധികാരി സുല്‍ത്താന്‍ഖാബൂസ് ബിന്‍സഈദിന്‍റെ അംഗീകാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ന് ബജറ്റ് പ്രഖ്യാപനമുണ്ടായത്. രണ്ടായിരത്തി പതിനേഴിലെ ബജറ്റ് വളരെ പ്രതീക്ഷയോടാണ് സ്വദേശികളും ഒപ്പം വിദേശികളും നോക്കി കാണുന്നത്. രാജ്യത്തിന്‍റെ ഒമ്പതാം പഞ്ചവല്‍സര പദ്ധതി മുന്നില്‍കണ്ടു കൊണ്ട് അവതരിപ്പിച്ചിരിക്കുന്ന ബജറ്റ് വളരെ പ്രതീക്ഷ ഉള്ളതാണെന്ന് സാമ്പത്തിക വിദഗ്ദര്‍. 11.7 ബില്യന്‍ഒമാനി റിയാല്‍ചെലവ് പ്രതീക്ഷിക്കുന്നതാണ് ഈ വര്ഷത്തെ ഒമാൻ സർക്കാരിന്‍റെ ബജറ്റ്. സര്‍ക്കാറിന് 8.7 ബില്യന്‍ഒമാനി റിയാല്‍വരുമാനമുണ്ടാകുമെന്നും മൂന്ന് ബില്യന്‍റിയാലിന്‍റെ കമ്മിയുണ്ടാകുമെന്നും ബജറ്റില്‍വ്യക്തമാക്കുന്നു. 2016-ൽ 3.3 ബില്യൺ ഒമാനി റിയാലിന്‍റെ കമ്മിയായിരുന്നു, ഈ വര്‍ഷം മൂന്ന് ബില്യൺ ആയി കുറഞ്ഞു. അസംസ്‌കൃത എണ്ണയില്‍നിന്ന് 4,450 ദശലക്ഷം റിയാലിന്റെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പ്രകൃതി വാതക മേഖലയില്‍നിന്ന് 1,660 ദശലക്ഷം റിയാലും വരുമാനം പ്രതീക്ഷിക്കുന്നു. മറ്റു ഗൾഫു രാജ്യങ്ങളെ താരതമ്യ പെടുത്തുകയാണെകിൽ ഒമാന്‍റെ ബജറ്റ് വളരെയധികം പ്രതീക്ഷ ഉള്ള ഒരു ബജറ്റാണെന്നു സാമ്പത്തിക വിദഗ്‌ദ്ധർ അഭിപ്രായപെടുന്നു. എണ്ണ വില തിരിച്ചുവരുന്നതായുള്ള സൂചനകള്‍ലഭിച്ചു തുടങ്ങിയതിനാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വരുമാനം വര്‍ധിക്കാനും സാധ്യതയുണ്ട്

Comments are closed, but trackbacks and pingbacks are open.