EBM News Malayalam

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവച്ചു

1,392

റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം രാജിവച്ച്‌ സിനദിന്‍ സിദാന്‍. 2016 ഇല്‍ റാഫ ബെനീറ്റസിന്റെ പിന്‍ഗാമിയായി റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത സിദാന്‍ ചാമ്ബ്യന്‍സ് ലീഗിന് പുറമെ സൂപ്പര്‍ കപ്പ്, ല ലീഗ ക്ലബ്ബ്, ലോകകപ്പ് കിരീടങ്ങളും റയലിനായി നേടിയിട്ടുണ്ട്. റയലിന് ഹാട്രിക് ചാമ്ബ്യന്‍സ് ലീഗ് കിരീടം നല്‍കിയാണ് സിദാന്‍ സാന്റിയാഗോ ബെര്‍ണാബുവിനോട് വിട പറയുന്നത്. ഈ സീസണ്‍ തുടക്കത്തില്‍ ല ലീഗെയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സിദാന്‍ രാജി വെക്കും എന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചാമ്ബ്യന്‍സ് ലീഗിലെ പ്രകടനം സിദാന്‍റെ രക്ഷക്ക് എത്തി. കടുത്ത എതിരാളികള്‍ക്കെതിരെ വിജയം നേടി സിദാന്‍ ചാമ്ബ്യന്‍സ് ലീഗ് നേടിയപ്പോള്‍ അദ്ദേഹം റയലില്‍ തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷെ റയല്‍ പ്രസിഡന്റ് ഫ്‌ലോറന്റിനോ പേരെസുമായുള്ള കൂടി കാഴ്ചക്ക് ശേഷം സിദാന്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.