EBM News Malayalam

സാംസങ്‌ ഗ്യാലക്‌സി ഫോണുകളിലെ ബാറ്ററികള്‍ പൊട്ടിത്തെറിക്കാനുള്ള കാരണം കണ്ടെത്തി

ന്യൂയോര്‍ക്ക്‌: സാംസങ്‌ ഗ്യാലക്‌സി നോട്ട്‌ 7 സ്‌മാര്‍ട്ട്‌ ഫോണുകളിലെ ബാറ്ററികള്‍ പൊട്ടിത്തെറിക്കാനുള്ള കാരണം കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഈ മാസം 23 നു പുറത്തുവിടും. രൂപകല്‍പനയിലെ പാളിച്ചയാണു ബാറ്ററികള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നു സാംസങ്‌ മൊബൈല്‍ പ്രസിഡന്റ്‌ കോ ഡോങ്‌ ജിന്‍ പറഞ്ഞു. നെഗറ്റീവ്‌ ഇലക്‌ട്രോഡുകളും പോസിറ്റീവ്‌ ഇലക്‌ട്രോഡുകളും അടുത്തുവന്നതാണു ബാറ്ററി രൂപകല്‍പനയില്‍ പാളിച്ചയായത്‌. മാസങ്ങള്‍ നീണ്ട പരിശോധനയ്‌ക്കുശേഷമാണു റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.

Comments are closed, but trackbacks and pingbacks are open.