സര്‍വീസ് ചട്ട ലംഘനം : ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിക്ക് നിര്‍ദ്ദേശം
ഡിജിപി ജേക്കബ് തോമസിനെതിരെ നടപടിക്ക് നിര്‍ദ്ദേശം. ചട്ടം ലംഘിച്ച് പുസതകം എഴുതിയതിനാണ് നിയമാനുസൃത നടപടിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. വകുപ്പ് തല നടപടിക്കും നിര്‍ദ്ദേശമുണ്ട്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം എഴുതിയത് സര്‍വീസ് ചട്ടം ലംഘിച്ചാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കാനിരുന്നതാണ്. ഇതിനിടെ പരാതികള്‍ ഉയരുകയും മുഖ്യമന്ത്രി ചടങ്ങില്‍ നിന്നു പിന്മാവാങ്ങുകയുമായിരുന്നു. പിന്നാലെയാണ് പരാതികള്‍ പരിശോധിച്ചത്.