സംസ്ഥാന സീനിയര്‍ ബാസ്ക്കറ്റ്ബാള്‍ ചാമ്ബ്യന്‍ഷിപ്പ് ഇന്നുമുതല്‍
കല്പറ്റ: സംസ്ഥാന സീനിയര്‍ ബാസ്ക്കറ്റ്ബാള്‍ ചാമ്ബ്യന്‍ഷിപ്പ് ഇന്നുമുതല്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി മത്സരം ഉദ്ഘാടനം ചെയ്യും.
ജനുവരി 17 മുതല്‍ 24 വരെ ചെന്നൈയില്‍ നടക്കുന്ന ദേശീയ ചാമ്ബ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഇൗ ടൂര്ണമെന്റില്നിന്നാണ്തെരഞ്ഞെടുക്കുക. പുരുഷ, വനിതാ വിഭാഗത്തില്‍ 14 ജില്ലകളിലേയും ടീമുകള്‍ പെങ്കടുക്കും. പുല്പള്ളി പഴശ്ശിരാജ കോളജ് ഗ്രൗണ്ടിലും ചില മത്സരങ്ങള്‍ അരങ്ങേറും.
ആറു ദിവസം നീളുന്ന ചാമ്ബ്യന്‍ഷിപ്പില്‍ ലീഗ് കം നോക്കൗട്ട് അടിസ്ഥാനത്തിലാണ് മത്സരങ്ങള്‍. പുരുഷ വിഭാഗത്തില്‍ പത്തനംതിട്ടയും വനിതകളില്‍ തിരുവനന്തപുരവുമാണ് നിലവിലെ ചാമ്ബ്യന്മാര്.