EBM News Malayalam

സംസ്ഥാന ജൂനിയർ അന്തർജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും മലപ്പുറവും സെമിയില്‍

കോഴിക്കോട്: സംസ്ഥാന ജൂനിയർ അന്തർജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും മലപ്പുറവും സെമിയുറപ്പാക്കി. ഇന്ന് വൈകീട്ട് മൂന്നിന് നടക്കുന്ന ആദ്യസെമിയിൽ ആലപ്പുഴ മലപ്പുറത്തേയും 4.30ന് തൃശൂർ കോഴിക്കോടിനെയും നേരിടും. മൂന്ന് നാലുംസ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം നാളെ രാവിലെ ഏഴിനും ഫൈനൽ മത്സരം നാല് മണിക്കും നടക്കും. ഇടുക്കിയാണ് നിലവിലെ ജേതാക്കൾ, കോഴിക്കോടാണ് റണ്ണറപ്പ്. ഇന്നലെ നടന്ന ഡി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ കോഴിക്കോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കൊല്ലത്തെ പരാജയപ്പെടുത്തി.

Comments are closed, but trackbacks and pingbacks are open.