EBM News Malayalam

സംവിധായകന്‍ എസ്‌എല്‍ പുരം ജയസൂര്യയുടെ ചിത്രത്തില്‍ ദിലീപ്

സംവിധായകന്‍ എസ്‌എല്‍ പുരം ജയസൂര്യ ഒരിടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകനാകും. ഒരു സസ്പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.ചിത്രത്തിലെ നായിക ഉള്‍പ്പടെയുള്ള മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഓഗസ്റ്റോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. കൊച്ചിക്കും തിരുവനന്തപുരത്തിനും പുറമേ ഗോവയിലും ചിത്രീകരണമുണ്ടാകും. ദിലീപിന്‍റെ പതിവ് എന്റര്‍ടെയ്നറുകളില്‍ നിന്ന് വ്യത്യസ്ത സ്വഭാവത്തിലായിരിക്കും ചിത്രമെത്തുന്നത്. ഗെറ്റപ്പിലും ചില പ്രത്യേകതകള്‍ ഉണ്ടാകും.

Comments are closed, but trackbacks and pingbacks are open.