ദിലീപ് നായകനാവുന്ന അടുത്ത ചിത്രം ശുഭരാത്രിയിലെ ആദ്യ വിശേഷങ്ങൾ ഇതാണ്. ഇക്കഴിഞ്ഞ ദിവസം പുറത്തു വന്ന പ്രൊമോ വീഡിയോയിലാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ ഇൻട്രൊഡ്യൂസ് ചെയ്യുന്നത്. ദിലീപിനൊപ്പം നായികയായി അനു സിതാര വേഷമിടുന്ന ചിത്രമാണ് ശുഭരാത്രി. കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തിയേറ്ററിൽ എത്താൻ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി. ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന ചിത്രം സംവിധാനം ചെയ്തത് വ്യാസനാണ്.