EBM News Malayalam

ശുചിമുറിയില്‍ 14കരിക്ക് കൂട്ടമാനഭംഗം

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ പുതുവത്സരരാത്രിയില്‍ ശുചിമുറിയില്‍ 14കരിക്ക് കൂട്ടമാനഭംഗം. രണ്ട് കൗമാരക്കാരാണ് പീഡനം നടത്തിയതെന്ന് കുട്ടി പോലീസില്‍ മൊഴി നല്‍കി. ആനന്ദ്പര്‍ബതിലെ താത്കാലിക താമസ കേന്ദ്രത്തിലെ പൊതുശിചിമുറിയില്‍ വച്ചാണ് പീഡനം നടന്നത്. സാധനം വാങ്ങി തിരികെ വരുമ്പോള്‍ പൊതുശുചി മുറിയില്‍ കയറിയപ്പോള്‍ പ്രതികള്‍ പിന്നാലെ എത്തി ശുചിമുറിയില്‍ കയറി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലെ കട്‌ലിപുട്‌ലി കോളനിയില്‍ നവീകരണത്തിന്‍റെ ഭാഗമായി താമസക്കാരെ ആനന്ദ്പര്‍ബതിലെ താത്കാലിക കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ഒരു കുടുംബത്തിലെ 14 കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. കടുത്ത വയറ് വേദനയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. പിടിയിലായ മൂന്ന് പേരില്‍ രണ്ട് പേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പോലീസിനോട് പറഞ്ഞു.

Comments are closed, but trackbacks and pingbacks are open.