EBM News Malayalam

ശരീരഭാരം കുറയ്ക്കാന്‍ ഏത്തപ്പഴം

ഏത്തപ്പഴം കഴിച്ചു കൊണ്ടും ശരീരഭാരം കുറയ്ക്കാമെന്ന് പഠനങ്ങളില്‍ തെളിയിച്ചിട്ടുണ്ട്.

* ഫ്‌ളാറ്റായ വയറ് ലഭിക്കാന്‍ – പൊട്ടാസ്യം ധാരാളം ഉള്ള ഒന്നാണ് ഏത്തയ്ക്ക. ശരീരത്തില്‍ വെള്ളത്തിന്‍റെ അളവ് നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. വയറിനെ ഫ്‌ളാറ്റായി നിര്‍ത്താനും ഇത് സഹായിക്കുന്നു.

* കൊഴുപ്പിനെ എരിച്ച് കളയുന്നു – വിറ്റാമിന്‍ ബി’യുടെ ഒരു കലവറ തന്നെയാണ് ഏത്തയ്ക്ക എന്നത്. ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയുന്നതിന് സഹായിക്കുന്നു.

* ജംങ്ഫുഡിനെ പ്രതിരോധിക്കാം – ഇന്നത്തെ ജീവിതരീതിയില്‍ ജംങ്ഫുഡില്‍ നിന്നൊരു മോചനമാണ് ഏത്തയ്ക്ക തരുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണത്തില്‍ നിന്ന് ഉത്തമ മാര്‍ഗ്ഗമാണ് ഏത്തയ്ക്ക.

* ദഹനത്തിന് സഹായിക്കുന്നു – ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയ ഒന്നാണ് ഏത്തയ്ക്ക. നല്ല ബാക്ടീരിയയും ഏത്തയ്ക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത്തയ്ക്ക ദഹനത്തിനും സഹായിക്കുന്നു.

Comments are closed, but trackbacks and pingbacks are open.