വ്യാജ ഏറ്റുമുട്ടല്‍ കേസ്: ജഡ്ജിയുടെ ലോയയുടെ ദുരൂഹ മരണം അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവമുന്നയിച്ച് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ രംഗത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനൊപ്പം ബി.ജെ.പിയുടെതന്നെ മുതിര്‍ന്ന നേതാക്കളും മുന്‍ മന്ത്രിമാരുമായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവരും അന്വേഷണം ആവശ്യപ്പെട്ടത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.
ജഡ്ജി ലോയയുടെ മരണത്തില്‍ അടിയന്തരവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. രാജ്യം എത്തിപ്പെട്ട സ്ഥിതിവിശേഷമാണിതെന്നും 2019ല്‍ ജനം ഒന്നടങ്കം മോദിക്കെതിരെ രംഗത്തുവരുന്ന സാഹചര്യമാണ് ഇതിലൂടെ സംജാതമായിരിക്കുന്നതെന്നും കെജ്രിവാള് പറഞ്ഞു. രാജ്യത്തെ അപകടകരമായ മേഖലയിലേക്ക് കൊണ്ടുപോകുന്നവര്‍ക്കെതിരെ ഒരു സ്ഥാനാര്‍ഥി വേണമെന്നും കെജ്രിവാള് നിര്‍ദേശിച്ചു.
അമിത് ഷാ കേസില്‍നിന്ന് കുറ്റമുക്തനാക്കപ്പെടുന്നതിെന്റ തൊട്ടുമുമ്ബാണ് ഇൗ മരണം സംഭവിച്ചതെന്നും വളരെ ഞെട്ടിക്കുന്ന സംഭവത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ മൗനംപാലിെച്ചന്നും ബി.ജെ.പിയുടെ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി വിമര്‍ശിച്ചു. അങ്കിത് ലാല്‍ രചിച്ച ‘ഇന്ത്യ സോഷ്യല്‍’ പുസ്തകത്തിെന്റ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
കേസില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്ന് മുന്‍ ധനമന്ത്രികൂടിയായ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. തുടക്കം മുതല്‍ ഈ കേസില്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായതായി സംശയിക്കണമെന്ന് ചാനലിന് നല്കിയ അഭിമുഖത്തില്‍ സിന്‍ഹ പറഞ്ഞു.
ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതും ഇൗ ജഡ്ജിക്ക് ബോംബെ ഹൈകോടതിയിലെ മറ്റൊരു ജഡ്ജി 100 കോടി വാഗ്ദാനം ചെയ്തു എന്ന ആരോപണവും ഗൗരവമുള്ളതാണ്.
ഇൗ സംശയങ്ങള്‍ നീക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.
സി.ബി.ഐ അന്വേഷിക്കണമെന്ന് അഭിഭാഷകര്‍
മുംബൈ: ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സി.ബി.െഎ പ്രത്യേക ജഡ്ജിയുടെ ദുരൂഹമരണം അന്വേഷിക്കണമെന്ന് അഭിഭാഷകര്‍. ജസ്റ്റിസ് ബി.എച്ച്. ലോയയുടെ മരണം കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലാത്തൂര്‍ ബാര്‍ അസോസിയേഷന് പ്രമേയം പാസാക്കി.
2014 ഡിസംബര്‍ 14ന് നാഗ്പുരിലാണ് ദുരൂഹസാഹചര്യത്തില്‍ ലോയ മരിച്ചത്. ഇൗ സമയത്ത് അദ്ദേഹം സൊഹ്റാബുദ്ദീന്‍ ശൈഖ് കേസ് പരിഗണിച്ചിരുന്നു. വ്യാജഏറ്റുമുട്ടല്‍ നടന്ന സമയത്ത് അമിത് ഷാ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നു.
മറാത്ത്വാഡ മേഖലയിലെ ലാത്തൂര്‍ സ്വദേശിയായ ലോയ, ഇവിടത്തെ കോടതിയില്‍ ഒരു ദശകത്തോളം പ്രാക്ടിസ് ചെയ്തിരുന്നു. അതിനാല്‍ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിെന്റ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സി.ബി.െഎ അന്വേഷണം വേണമെന്നാണ് ബാര്‍ അസോസിയേഷന് ജനറല്‍ബോഡി യോഗം അംഗീകരിച്ച പ്രമേയത്തിെല ആവശ്യം. ഇതുസംബന്ധിച്ച നിവേദനം അഭിഭാഷകസംഘം തിങ്കളാഴ്ച ജില്ലകലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും നല്‍കും.