വോഡഫോണ്‍ അവതരിപ്പിക്കുന്നു പുതിയ അഞ്ച് കിടിലന്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ഓഫറുകള്‍
ദില്ലി: ഇന്ത്യന്‍ ടെലികോം വിപണിയില്‍ കമ്ബനികള്‍ തമ്മിലുള്ള പോര് ശക്തമാകുന്നതോടെ നേട്ടമുണ്ടാക്കുന്നത് ഉപയോക്താക്കളാണ്. വോഡഫോണാണ് ഏറ്റവുമൊടുവില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ ഡാറ്റാ പാക്കുകള്‍ പുറത്തിറക്കിയിട്ടുള്ളത്. അഞ്ച് പ്ലാനുകളാണ് വോഡഫോണ്‍ പുറത്തിറക്കിയിട്ടുള്ളത്. സൂപ്പര്‍ പ്ലാന്‍ എന്ന പേരില്‍ വെള്ളിയാഴ്ചയാണ് വോഡഫോണ്‍ തമിഴ്നാട്ടില്‍ ഓഫര്‍ പ്രഖ്യാപനം നടത്തിയത്. വോഡഫോണ്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുകൊണ്ടുള്ള ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് വോഡഫോണ്‍ ബിസിനസ് തലവന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍, ഡാറ്റ ഓഫര്‍, മെസേജ് സര്‍വീസ് എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. 2ജി- 3ജി- 4ജി ഉപയോക്താക്കള്‍ക്കാണ് വോഡഫോണ്‍ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിന്റെ ആനുകൂല്യം ലഭിക്കുക. അഞ്ച് പ്ലാനുകളാണ് വോഡഫോണ്‍ ഇതിനകം പുറത്തിറക്കിയിട്ടുള്ളത്.
509 രൂപയുടെ ഓഫര്‍
84 ദിവസം കാലാവധിയുള്ള 509 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകളും നാഷണല്‍ റോമിംഗ് കോളുകളുമാണ് ലഭിക്കുക. പ്രതിദിനം 1ജിബി ഡാറ്റയും 100 എസ്എംഎസുകളുമാണ് ലഭിക്കുക.
70 ദിവസത്തെ ഓഫര്‍
458 രൂപയുടെ വോജഫോണ്‍ ഓഫറിന്റെ കാലാവധി 70 ദിവസമാണ്. 347 രൂപയുടെ വോഡഫോണ്‍ ഓഫറില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി കോളുകള്‍ക്കൊപ്പം 1.5 ജിബി ഡാറ്റയും ലഭിക്കും. നാഷണല്‍ റോമിംഗ് കോളുകള്‍ ലഭിക്കുന്ന ഈ ഓഫറിന്റെ കാലാവധി 28 ദിവസമാണ്.
79 രൂപയുടെ ഓഫര്‍
ഏഴ് ദിവസം കാലാവധിയുള്ളതാണ് വോഡഫോണിന്റെ 79 രൂപയുടെ പ്ലാന്‍. അണ്‍ലിമിറ്റഡ് ലോക്കല്‍- എസ്ടിഡി വോയ്സ് കോളുകള്‍ക്ക് പുറമേ 500 എംബി ഡാറ്റയും ലഭിക്കും. എന്നാല്‍ ലോക്കല്‍- നാഷണല്‍ എസ്എംഎസിന് 25 പൈസം വീതം ഓഫറില്‍ ഈടാക്കുകയും ചെയ്യും.
196 രൂപയുടെ പ്ലാനില്‍
വോഡഫോണിന്റെ 196 രൂപ റീച്ചാര്‍ജില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍-എസ്ടിഡി വോയ്സ് കോളുകള്‍ക്കൊപ്പം ഇന്ത്യയില്‍ ഓഫര്‍ കാലാവധിക്കുള്ളില്‍ ഒരു ജിബി ഡാറ്റയുമാണ് ഈ പ്ലാനില്‍ ലഭിക്കുക. 28 ദിവസമാണ് ഓഫര്‍ കാലാവധി.
ഡാറ്റയും അണ്‍ലിമിറ്റഡ് കോളും
347 രൂപയുടെ വോഡഫോണ്‍ ഓഫറില്‍ അണ്‍ലിമിറ്റഡ് റോമിംഗ്, അണ്‍ലിമിറ്റഡ് വോയ്സ് കോള്‍, എന്നിവയ്ക്ക് പുറമേ 1.5 ജിബി ഡാറ്റയുമാണ് ലഭിക്കുക. 458 രൂപ, 509 രൂപ പ്ലാനുകളില്‍ വോയ്സ് കോളിംഗ് എസ്എംഎസ്, ഡാറ്റ എന്നിവയാണ് ലഭിക്കുന്നത്. രാജ്യത്ത് എമ്ബാടും വോഡഫോണ്‍ സ്റ്റോറുകളില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും മൈ വോഡഫോണ്‍ ആപ്പില്‍ നിന്ന് റീചാര്‍ജ് ചെയ്യുന്നവര്‍ക്കും ഓഫര്‍ ലഭിക്കും. വോഡഫോണ്‍ അടുത്തിടെ പുറത്തിറക്കിയ പ്രീ പെയ്ഡ് പ്ലാനിലാണ് ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വോഡഫോണില്‍ 149 രൂപ
പ്ലാന്‍ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 1ജിബി 3ജി/ 4ജി ഡാറ്റ നല്‍കുന്നതാണ് വോഡഫോണിന്റെ 199 രൂപയുടെ ഓഫര്‍. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. 199 രൂപയുടെ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നവര്‍ക്ക് ഓഫര്‍ കാലയളവിനുള്ളില്‍ ഏഴ് ദിവസത്തേയ്ക്ക് 1000 ലോക്കല്‍- എസ്ടിഡി കോളുകളും ലഭിക്കും. ഇതിന് ശേഷം ഒരു മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഏഴ് ദിവസത്തിന് ശേഷം 250 മിനിറ്റ് വോയ്സ് കേളാണ് ലഭിക്കുക. കൂടുതല്‍ നമ്ബറുകളിലേയ്ക്ക് വിളിക്കാന്‍ ശ്രമിച്ചാല്‍ ഓരോ മിനിറ്റിന് 30 പൈസ വീതം ഈടാക്കും. ഇന്ത്യയില്‍ പ്രതിദിനം 1ജിബി ഡാറ്റ വീതം ലഭിക്കുന്ന പ്ലാനുകള്‍ പരിശോധിക്കാം